Latest News

കന്നുകാലി കശാപ്പ് നിരോധന ബില്ല്: കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ സംഘര്‍ഷം; ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മര്‍ദ്ദനമേറ്റു

കന്നുകാലി കശാപ്പ് നിരോധന ബില്‍ പരിഗണിക്കാനായാണ് ഗവര്‍ണറുടെ പ്രത്യേക അനുമതിയോടെ സഭ ചേര്‍ന്നത്.

കന്നുകാലി കശാപ്പ് നിരോധന ബില്ല്: കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ സംഘര്‍ഷം; ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മര്‍ദ്ദനമേറ്റു
X

ബംഗളുരു: കന്നുകാലി കശാപ്പ് നിരോധന ബില്ലിന്റെ പേരില്‍ കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ സംഘര്‍ഷം. ബില്ലിനെ എതിര്‍ക്കുന്ന സ്പീക്കര്‍ പ്രതാപ ചന്ദ്ര ഷെട്ടിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് കൗണ്‍സിലില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. അവിശ്വാസ പ്രമേയം കൊണ്ടുവന്ന സമയത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. ബില്ലിന് അനുകൂലമായി നിലപാടെടുക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ധര്‍മ ഗൗഡയെ കോണ്‍ഗ്രസ് എംഎല്‍സിമാര്‍ കൈയേറ്റം ചെയ്‌തെന്ന് ബിജെപി ആരോപിച്ചു.


സംഘര്‍ഷത്തിനിടെ സഭയിലേക്കെത്തിയ സ്പീക്കറെ ബിജെപി തടഞ്ഞുവച്ചു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീക്കര്‍ അനിശ്ചിത കാലത്തേയ്ക്ക് കൗണ്‍സില്‍ പിരിച്ചു വിട്ടു. കന്നുകാലി കശാപ്പ് നിരോധന ബില്‍ പരിഗണിക്കാനായാണ് ഗവര്‍ണറുടെ പ്രത്യേക അനുമതിയോടെ സഭ ചേര്‍ന്നത്.


കര്‍ണാടക കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമമാകണമെങ്കില്‍ നിയമ നിര്‍മാണ കൗണ്‍സിലിന്റെ ഭൂരിപക്ഷം വേണം. ബിജെപിക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷമില്ല. 75 അംഗ കൗണ്‍സിലില്‍ 31 അംഗങ്ങള്‍ മാത്രമാണ് ബിജെപിക്കുള്ളത്. 28 അംഗങ്ങളുള്ള കോണ്‍ഗ്രസും 14 അംഗങ്ങളുള്ള ജെഡിഎസും ബില്ലിനെ എതിര്‍ക്കുന്നുണ്ട്.




Next Story

RELATED STORIES

Share it