Latest News

കടയ്ക്കലില്‍ വ്യാപാരിക്കെതിരെ സിപിഎം നേതാവിന്റെ ഗുണ്ടായിസം: നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

വികാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സൂപ്പര്‍ പോലീസ് ചമഞ്ഞു കടയ്ക്കലില്‍ നിരവധി അക്രമങ്ങള്‍ നടത്തുന്നതായും ഗുണ്ടാ പിരിവ് നടത്തുന്നതായും പരാതി ഉയരുന്നുണ്ട്.

കടയ്ക്കലില്‍ വ്യാപാരിക്കെതിരെ സിപിഎം നേതാവിന്റെ ഗുണ്ടായിസം: നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ
X

കടയ്ക്കല്‍: വ്യാപാരിയായ മധ്യവയസ്‌കനെ സിപിഎം നേതാവ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതില്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. കടയ്ക്കലില്‍ വ്യാപാരിയായ അബ്ദുല്ലയെയാണ് സിപിഎം നേതാവ് വികാസ് കടയില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും കൈയേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുന്‍പ് കൊല്ലം പള്ളിമുക്ക് നിവാസിയായ മധ്യവയസ്‌കന്‍ കടയ്ക്കല്‍ ജംഗ്ഷനില്‍ വാഹനത്തില്‍ സവാള കച്ചവടം നടത്തുമ്പോള്‍ വികാസ് അകാരണമായി മര്‍ദ്ദിച്ചു കച്ചവടം നടത്താന്‍ അനുവദിക്കാതെ സാധനങ്ങള്‍ നശിപ്പിച്ചിരുന്നു. അന്ന് കേസ് കൊടുത്തിരുന്നെങ്കിലും പോലീസ് നടപടി എടുത്തിരുന്നില്ല. വികാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സൂപ്പര്‍ പോലീസ് ചമഞ്ഞു കടയ്ക്കലില്‍ നിരവധി അക്രമങ്ങള്‍ നടത്തുന്നതായും ഗുണ്ടാ പിരിവ് നടത്തുന്നതായും പരാതി ഉയരുന്നുണ്ട്. ഇവര്‍ പ്രതികളാവുന്ന കേസുകളില്‍ പോലീസ് പരാതി സ്വീകരിക്കാനോ നടപടി എടുക്കാനോ തയ്യാറാകുന്നില്ല. കടയ്ക്കല്‍ പോലീസ് സിപിഎം നിയന്ത്രണത്തിലാണ് എന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിക്ക് സൗജന്യമായി ഒരേക്കര്‍ ഭൂമി നല്‍കി എല്ലാവരുടെയും പ്രശംസക്ക് പാത്രമായ വ്യക്തിയാണ് അബ്ദുല്ല. മുഖ്യമന്ത്രി ഉല്‍പ്പടെ അന്ന് ഇദ്ദേഹത്തെ അനുമോദിച്ചിരുന്നു. കടയ്ക്കല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇദ്ദേഹം ഒരു ലക്ഷം രൂപയുടെ സഹായങ്ങളും ചെയ്തിരുന്നു.

അബ്ദുല്ലയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിട്ടുപോലും സിപിഎം ക്രിമിനല്‍ വികാസിനെ സംരക്ഷിക്കുകയാണ് കടയ്ക്കല്‍ പോലീസ് ചെയ്യുന്നത്. വികാസിനെതിരെയും അതിന് ഒത്താശ ചെയ്ത കടയ്ക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നജീം മുക്കുന്നം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസ് വഴി തിരിച്ചു വിടാന്‍ വ്യാപാരിയായ അബ്ദുല്ലക്കെതിരെ ആരോപണങ്ങളുമായി സിപിഎം രംഗത്ത് വരുന്നതില്‍ വൈരുദ്ധ്യമുണ്ട്. വിഷയത്തില്‍ നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി എസ്ഡിപിഐ മുന്നിട്ടിറങ്ങുമെന്ന് നജീം മുക്കുന്നം അറിയിച്ചു.

Next Story

RELATED STORIES

Share it