- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരാജയപ്പെടുത്താന്‍ കോലിയക്കോട് നിരന്തരം ശ്രമിച്ചു; പിരപ്പന്‍കോട് മുരളിയുടെ തുറന്ന് പറച്ചിലില്‍ സിപിഎം നേതൃത്വം ഇടപെടുന്നു
പിരപ്പന്‍കോട് മുരളിയോടും കോലിയക്കോട് കൃഷ്ണന്‍നായരോടും പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ തന്നെ പരാജയപ്പെടുത്താന്‍ കോലിക്കോട് കൃഷ്ണന് നായര്‍ നിരന്തരം ശ്രമിച്ചിരുന്നുവെന്ന മുതിര്‍ന്ന സിപിഎം നേതാവ് പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നു.
വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്കി. പിരപ്പന്‍കോട് മുരളിയോടും കോലിയക്കോട് കൃഷ്ണന്‍നായരോടും പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്കി. പിരപ്പന്‍ കോട് മുരളിയുടെ ആത്മകഥയോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. വാമനപുരത്ത് 1996ലെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കോലിയക്കോട് കൃഷ്ണന് നായര്‍ ശ്രമിച്ചു എന്നതായിരുന്നു ആരോപണം.
പാര്‍ട്ടിയില്‍ എല്ലാകാലത്തും ഫ്യൂഡല്‍ കാഴ്ചപ്പാടുകള്‍വെച്ച് പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കോലിയക്കോട് കൃഷ്ണന് നായര്‍. അതേസമയം, ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു പിരപ്പന്‍കോട് മുരളി.
'എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍'- പ്രസാധകന് മാസികയില്‍ പ്രസിദ്ധീകരിച്ച് വരുന്ന ആത്മകഥയിലാണ് പിരപ്പന്‍കോട് മുരളി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. 1996 വാമനപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയപ്പോള്‍ നേരിട്ട പ്രതിസന്ധികളായിരുന്നു ഉള്ളടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചാരണ വേദിയില്‍ വരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും പാര്‍ട്ടി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിക്കാനും കോലിയക്കോട് കൃഷ്ണന് നായര്‍ പരിശ്രമിച്ചെന്നായിരുന്നു പിരപ്പന്‍കോട് മുരളിയുടെ തുറന്നടിച്ചത്.
'സുശീലാ ഗോപാലന്റെ പേരായിരുന്നു വാമനപുരം മണ്ഡലത്തിലേക്ക് സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ബഹുമാന്യയായ സുശീല ഗോപാലന് മണ്ഡലത്തിലേക്ക് പരിഗണിക്കാവുന്ന ആളല്ലെന്നായിരുന്നു തന്റെ അഭിപ്രായം എന്നും അത് പാര്‍ട്ടി വേദിയില്‍ പറഞ്ഞു. ഗീനാ കുമാരിയുടെ പേരാണ് പകരം പറഞ്ഞെതെങ്കിലും അവര്‍ക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്ന് മനസിലായത് പിന്നീടാണ്. കല്ലറ രമേശന് നായരുടെ പേര് പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ആനത്തലവട്ടം ആനന്ദനും കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും പിരപ്പന്‍കോട് മുരളി ഓര്‍ക്കുന്നു.
'പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അണിയറയില്‍ നടന്ന പല നാടകങ്ങളും ഞാന്‍ മനസിലാക്കിയത്. കേന്ദ്ര കണ്ട്രോള് കമ്മീഷന്റെ ഔദാര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ കയറിപ്പറ്റിയ കൃഷ്ണന് നായര്‍ പാര്‍ട്ടിയിലെ ഉന്നതനായ നേതാവിന്റെ സഹായത്തോടെ അന്ന് തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചടയന്‍ ഗോവിന്ദനെ നേരില്‍ കണ്ട് ചില വസ്തുതകള്‍ ബോധിപ്പിച്ചു. പിരപ്പിന്‍കോട് മുരളിക്ക് ഏറെ നാളായി വാമനപുരം മണ്ഡലത്തില്‍ യാതൊരു ബന്ധവുമില്ല. വാമനപുരം ഉള്‍പ്പെടുന്ന വെഞ്ഞാറമൂട് ഏര്യാകമ്മിറ്റി മുരളിയുടെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കുന്നു. തന്നെയുമല്ല മുരളിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയാണ് കൃഷ്ണന് നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് എന്ന ധാരണയാണ് ജനങ്ങള്‍ക്കിടയിലുണ്ട്. എംഎല്‍എ എന്ന നിലയില്‍ കൃഷ്ണന് നായര്‍ ബഹുജന സമ്മതനാണ്. ഈ പശ്ചാത്തലത്തില്‍ സുശീലാ ഗോപാലനെ പോലൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുരളിയും കൂടെ നില്‍ക്കുന്നവരും എതിര്‍ക്കില്ല. ഒരു തിരഞ്ഞെടുപ്പ് നേരിടാനുള്ള പണം മുരളിക്കില്ല. പണം ഉണ്ടാക്കാന്‍ മുരളിക്ക് അറിയില്ല. അതുകൊണ്ട് സുശീലാ ഗോപാലനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം.' ഇത്രയും കാര്യങ്ങള്‍ കോലിയക്കോട് കൃഷ്ണന് നായര്‍ ചടയന്‍ ഗോവിന്ദനെ ബോധ്യപ്പെടുത്തിയെന്നും പിരപ്പന്‍കോട് മുരളി ആത്മകഥയില്‍ പറയുന്നു.
എന്താ മുരളീ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച് എകെജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിഎസ് ക്ഷോഭിച്ചെന്നും തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നും പിരപ്പന്‍കോട് മുരളി പറയുന്നു. ഏറെ അടുപ്പക്കാരയായിരുന്ന സികെ സീതാറാമായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പാര്‍ട്ടി നേതൃത്വം പക്ഷെ നിഷ്ക്രിയമായി ഇരുന്നില്ല, പാങ്ങോട് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികലയുടെ വീട്ടിലും കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മീനാംബികയുടെ വീട്ടിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള യോഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ ചേര്‍ന്നെന്നും പിരപ്പന്‍കോട് മുരളി പറയുന്നു. വിവരം മീനാംബിക തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചതോടെയാണ് കോലിയക്കോടിന്റെ അട്ടിമറി നീക്കം പൊളിഞ്ഞതെന്നും പിരപ്പന്‍കോട് മുരളി പറയുന്നു.
2018 വരെ സിപിഎം സംസ്ഥാന സമിതിയില്‍ അംഗമായിരുന്നു പിരപ്പന്‍കോട് മുരളി. തൃശ്ശൂര്‍ സമ്മേളനത്തില്‍ പ്രായം പറഞ്ഞാണ് മുരളിയെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുന്നത്. എന്നാല്‍ മുരളിയേക്കാള്‍ പ്രായക്കൂടുതലുള്ള കോലിയക്കോടിനെ നിലനിര്‍ത്തിയതില്‍ അതൃപ്തനായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. വിഎസ് അനുകൂലി കൂടിയാണ് പിരപ്പന്‍കോട് മുരളി. ആത്മകഥയിലെ പരമാര്‍ശങ്ങളും പരസ്യപ്രതികരണങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഇടപെട്ടിരിക്കുന്നത്.
RELATED STORIES
ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ കുഴഞ്ഞ് വീണ്...
19 Nov 2024 5:06 AM GMT'നെതന്യാഹു സീരിയൽ കില്ലർ': നെസറ്റ് അംഗം അയ്മൻ ഔദ
19 Nov 2024 4:53 AM GMTശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
19 Nov 2024 3:02 AM GMTമണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം
19 Nov 2024 1:34 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTപറന്നുയർന്ന് ജിസാറ്റ്- 20; വിക്ഷേപണം വിജയകരം
19 Nov 2024 12:53 AM GMT