Latest News

നിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- ജോണ്‍സണ്‍ കണ്ടച്ചിറ

നിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- ജോണ്‍സണ്‍ കണ്ടച്ചിറ
X

തിരുവനന്തപുരം: ക്രഷറുകളും ക്വാറികളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ഓപറേഷന്‍ ഓവര്‍ ലോഡിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ അമിതമായ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നടത്തുന്നെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലയില്‍ ആരംഭിച്ച സമരം സംസ്ഥാന വ്യാപകമായിരിക്കുകയാണ്. ടോറസ്, ടിപ്പര്‍, ട്രക്കര്‍, ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്കു വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അമിതമായ പിഴ ഈടാക്കുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്.

കരിങ്കല്ലും മെറ്റലും മണലും സിമന്റും കമ്പിയുമുള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് അമിത പിഴ ഈടാക്കുന്നതുമൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം ഇതോടെ വഴിമുട്ടിയിരിക്കുന്നു. കൂടാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി വീടു നിര്‍മിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ സ്വപ്‌നമാണ് ഇതോടെ തകരുന്നത്.

നിര്‍മാണ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ധൂര്‍ത്തും പണക്കൊഴുപ്പിന്റെ മേളകളും നടത്തി പൊതുകടം വര്‍ധിക്കുകയും ഖജനാവ് കാലിയാവുകയും ചെയ്തതിന് ജനങ്ങളെ കൊള്ളയടിച്ച് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വെള്ളക്കരവും വൈദ്യുതി ചാര്‍ജും വര്‍ധിപ്പിച്ച് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഇടതുസര്‍ക്കാര്‍ നിര്‍മാണ മേഖല കൂടി സ്തംഭിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.

കൊവിഡിനെ മറയാക്കി പോലിസിനെ കയറൂരി വിട്ട് പൊതുജനങ്ങളെ കൊള്ളയടിച്ച സര്‍ക്കാരാണ് വിജിലന്‍സിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും നിരത്തിലിറക്കി ചരക്കുവാഹനങ്ങളെ കൊള്ളയടിക്കുന്നത്. നിയമം നടപ്പാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, അതിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അമിതാധികാരപ്രയോഗം അംഗീകരിക്കാനാവില്ല. ഓപറേഷന്‍ ഓവര്‍ലോഡിന്റെ പേരിലുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നും നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it