Latest News

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്തിന്

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്തിന്
X

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ രജനികാന്തിന് കേന്ദ്ര സര്‍ക്കാര്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചു. അഭിനേതാവ്, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലയില്‍ സിനിമാമേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

''2019ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മഹാനായ നടന്‍ രജനികാന്തിനെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്്''- മന്ത്രി ട്വീറ്റ് ചെയ്തു.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സിനിമാ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ പുരസ്‌കാരമാണ്. എല്ലാ വര്‍ഷവും വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ഫിലിം അവാര്‍ഡ് ചടങ്ങിലാണ് പുരസ്‌കാരം നല്‍കുന്നത്.

ഗായിക ആഷാ ഭോന്‍സ്ലെ, സംവിധായകന്‍ സുഭാഷ് ഗായ്, നടന്‍ മോഹന്‍ലാല്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, നടന്‍ വിശ്വജീത് ചാറ്റര്‍ജി എന്നിവരാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിങ് കമ്മിറ്റിയിലുള്ളത്.

2018ല്‍ അമിതാഭ് ബച്ചനായിരുന്നു ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പുരസ്‌കാരത്തിന് ആരെയും തിരഞ്ഞെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it