- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസികള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് നല്‍കിയത് നിലവാരമില്ലാത്ത ചെണ്ട; നന്നാക്കാന്‍ വാങ്ങിയിട്ട് തിരികെ നല്‍കുന്നില്ലെന്ന് പരാതി
വന്‍ അഴിമതി ഒളിപ്പിക്കാനാണ് ചെണ്ട കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി പ്രോജക്ട് ഓഫിസര്‍ക്കെതിരെ ആദിവാസി വനിതകള്‍ പരാതി നല്‍കി
തിരുവനന്തപുരം: പെരിങ്ങമലയില്‍ നിലവാരം കുറഞ്ഞ ചെണ്ടകള്‍ നല്‍കി ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്റെ കള്ളക്കളി വീണ്ടും. പൊട്ടിപ്പൊളിഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ പക്കല്‍ നിന്നും ട്രൈബല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചെണ്ടകള്‍ പിടിച്ചെടുത്തു. ചെണ്ടകള്‍ കൊണ്ട് പോയി രണ്ട് മാസമായിട്ടും ഇതുവരേയും തിരിച്ച് കൊടുക്കാന്‍ പട്ടിക വര്‍ഗ വകുപ്പ് തയ്യാറായിട്ടില്ല.
പൊട്ടിപ്പൊളിഞ്ഞ ചെണ്ട നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വകുപ്പും ആദിവാസികളെ പറ്റിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. പട്ടിക വര്‍ഗ വികസന വകുപ്പിന് പരാതി നല്‍കിയതിനും സംഭവം മാധ്യമങ്ങളെ അറിയിച്ചതിനും ആദിവാസി സ്ത്രികളെ നെടുമങ്ങാട് പ്രോജക്ട് ഓഫിസര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജനുവരി 9ന് ഐറ്റിടിപി നെടുമങ്ങാട് പ്രോജക്ട് ഓഫിസര്‍ രണ്ട് ജീവനക്കാരുമായി പെരിങ്ങമല പോട്ടമാവിലെ ആദിവാസി കോളനിയിലെത്തി. പൊട്ടിപ്പൊളിഞ്ഞ ചെണ്ട അറ്റകുറ്റപ്പണി നടത്തി തരാം എന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ചെണ്ട മാറ്റി പുതിയത് വാങ്ങി നല്‍കണമെന്ന നിലപാടികള്‍ ആദിവാസി വനിതകള്‍ ഉറച്ച് നിന്നു. ഒടുവില്‍ ബലമായി ഇവിടെ നിന്ന് ചെണ്ടകള്‍ കൊണ്ട് പോയി. ചെണ്ട കൊണ്ട് പോയിട്ട് രണ്ട് മാസം കഴിഞ്ഞു. നിരവധി തവണ ഈ സ്ത്രീകള്‍ ചെണ്ടയ്ക്ക് വേണ്ടി വിളിച്ചെങ്കിലും പ്രോജക്ട് ഓഫിസര്‍ക്ക് മറുപടിയില്ല. വന്‍ അഴിമതി ഒളിപ്പിക്കാനാണ് ചെണ്ട കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി പ്രോജക്ട് ഓഫിസര്‍ക്കെതിരെ ആദിവാസി വനിതകള്‍ പരാതി നല്‍കി.
അതേ സമയം, ചെണ്ടകളുടെ അറ്റകുറ്റപ്പണി അവസാനിച്ചിട്ടില്ലെന്ന് പ്രോജക്ട് ഓഫിസര്‍ വിശദീകരിച്ചു.
ആറുലക്ഷം രൂപ മുടക്കി ആദിവാസികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കിയ ചെണ്ടകള്‍ ഒരുമാസത്തിനുള്ളില്‍ പൊട്ടിപ്പൊളിഞ്ഞു. ഒന്ന് കൊട്ടിയപ്പോള്‍ ചെണ്ടകള്‍ തകര്‍ന്നതോടെ കലാമേളകളില്‍ പോലും പങ്കെടുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് ആദിവാസി സ്ത്രീകള്‍.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 3 ഗോത്ര കലാ സാസ്‌കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂനിറ്റ് തുടങ്ങാനായി 6 ലക്ഷം രൂപ അനുവദിച്ചത്. പക്ഷേ വാങ്ങി നല്‍കിയതെല്ലാം ഉപയോഗ ശൂന്യമായ ചെണ്ടകളായിരുന്നു. ഉപജീവനം നഷ്ടപ്പെട്ട് ഒരു വര്‍ഷമായി ദുരിതത്തിലാണ് ഈ സ്ത്രീകള്‍.
RELATED STORIES
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT