Latest News

റോബർട്ട് ഫിസ്‌കിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു

റോബർട്ട് ഫിസ്‌കിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു
X

ദമ്മാം: വിഖ്യാത ബ്രിട്ടിഷ് മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ റോബർട്ട് ഫിസ്‌കിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. ഔദ്യോഗിക ആഖ്യാനങ്ങളെ നിർഭയം ചോദ്യം ചെയ്ത് രാജ്യാന്തര സംഭവവികാസങ്ങൾ സമൂഹത്തിലെത്തിച്ച പ്രതിഭാശാലിയായിരുന്നു റോബർട്ട് ഫിസ്‌ക് എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ലെബനൻ ആഭ്യന്തരയുദ്ധം, ഇറാൻ വിപ്ലവം, ഇറാൻ - ഇറാഖ് യുദ്ധം, അഫ്ഗാൻ അധിനിവേശങ്ങൾ തുടങ്ങി നിർണായക സംഭവവികാസങ്ങളെ കൃത്യമായി അദ്ദേഹം റിപോർട്ട് ചെയ്തു. സയണിസ്റ്റ് - അമേരിക്കൻ അധിനിവേശങ്ങളുടെ എക്കാലത്തെയും വിമർശനകനായിരുന്നു അദ്ദേഹം. ലെബനനിലെ ഫലസ്തീൻ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ നടത്തിയ കൂട്ടകൊലയെ, സ്ഥലം സന്ദർശിച്ച് സത്യസന്ധമായി റിപോർട്ട് ചെയ്ത അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാൾ, ഉസാമ ബിൻ ലാദനുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയ മാധ്യമ പ്രവർത്തകൻ എന്ന നിലകളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

മാധ്യമ നിക്ഷ്പക്ഷത വെല്ലുവിളിയാകുന്ന ഈ കാലത്ത് റോബർട്ട് ഫിസ്‌ക് പുതിയ ഊർജം പകരുമെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് എന്നിവർ അനുശോചനകുറിപ്പിൽ പറഞ്ഞു.

Next Story

RELATED STORIES

Share it