- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൃത്തം, കായികാഭ്യാസം ; തമിഴ്നാട്ടില്‍ വീണ്ടും രാഹുല്‍ ഷോ

ചെന്നൈ: തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഷോ. കന്യാകുമാരി ജില്ലയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ്. ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം വേദിയില്‍ കൈകള്‍ കോര്‍ത്ത് നൃത്തം ചെയ്യുന്നതാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി ചുവടുകള്‍ വെച്ചത്.
ഇതിനു ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി പുഷ് അപ് എടുക്കുകയും ചെയ്തു. നൃത്തവും അഭ്യാസപ്രകടനങ്ങളുമായി തങ്ങളിലൊരാളായി മാറിയ രാഹുലിനെ കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി.
കന്യാകുമാരിയിലെ നാഗര്‍കോവിലിലേയ്ക്കുള്ള യാത്രക്കിടയില്‍ രാഹുല്‍ വഴിയരികിലെ പനനൊങ്ക് വാങ്ങി കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. കേരളത്തിലും തമിഴ്നാട്ടിലും പ്രധാനമന്ത്രി മോദിയെക്കാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.
RELATED STORIES
പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: വിവരം നല്കുന്നവര്ക്കുള്ള പ്രതിഫലം...
13 April 2025 7:01 AM GMTഡല്‍ഹിയില്‍ ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു
13 April 2025 6:48 AM GMTസര് സയ്യിദ് കോളജ് മാനേജ്മെന്റ് സംഘപരിവാറിന് വഖ്ഫ് ഭൂമിയില്‍...
13 April 2025 6:33 AM GMTതടഞ്ഞിട്ടും തടയാനാവാതെ; ഗവർണർ അടയിരുന്ന ബില്ലുകൾ ഒടുവിൽ നിയമമായി...
13 April 2025 6:08 AM GMTഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ്: 'ഹരിസ്വാമിയും സംഘവും' അറസ്റ്റില്‍
13 April 2025 5:31 AM GMTഗസയിലെ അൽ അലി ആശുപത്രിക്കു നേരേ ഇസ്രായേലിൻ്റെ ആക്രമണം; രോഗികളെ...
13 April 2025 5:28 AM GMT