- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; മരണം 15 ആയി
ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പാര്‍പ്പിട സമുച്ഛയങ്ങള്‍ക്ക് നേരേ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഉയര്‍ന്ന സുരക്ഷാ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നു. ഞായറാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേയാണ് ഇസ്രായേലിന്റെ ആക്രമണം.
രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതിചെയ്യുന്ന പ്രദേശമാണ് കഫര്‍ സൗസ. ഇറാനിയന്‍ സ്ഥാപനങ്ങള്‍ കൂടുതലുള്ളതും കനത്ത സുരക്ഷയുള്ളതുമായ സ്ഥലമാണിത്. ഈ പ്രദേശങ്ങളെ നേരത്തെയും ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും പാര്‍പ്പിട മേഖലകള്‍ക്ക് നേരേ ആക്രമണം അപൂര്‍വമായിരുന്നു. ഇസ്രായേല്‍ മിസൈല്‍ പതിച്ച പ്രദേശത്തിന്റെ തൊട്ടടുത്തായി ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടാണോ ആക്രമണമെന്ന് വ്യക്തമല്ല. സിറിയയില്‍ ഇറാന്‍ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിവരികയാണ്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT