Latest News

തുറന്നു കിടന്ന ഓടയില്‍ വീണ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപോര്‍ട്ട് തേടി.

തുറന്നു കിടന്ന ഓടയില്‍ വീണ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡില്‍ തുറന്നു കിടക്കുന്ന ഓടയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപോര്‍ട്ട് തേടി.

റിപോര്‍ട്ട് I5 ദിവസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാലാഴി കൈപ്പുറം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. റോഡരികില്‍ തുറന്നു കിടക്കുന്ന ഓട കാടുമൂടിയ നിലയിലാണ്. ആഗസ്തില്‍ ഇവിടെ മറ്റൊരാളും വീണ് മരിച്ചിരുന്നു. എന്നിട്ടും ഓട മൂടിയില്ല. ഇവിടെ തെരുവുവിളക്കുകള്‍ കത്താറില്ലെന്ന് പരാതിയുണ്ട്.

Next Story

RELATED STORIES

Share it