- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആട്ടിറച്ചിക്കടയിലെ കൊലപാതകം: പതിനൊന്ന് മാസത്തിന് ശേഷം പ്രതി പിടിയില്‍
ഇറച്ചി വാങ്ങാന്‍ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലീമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും സലീം മുസ്തഫയെ മര്‍ദ്ദിക്കുകയുമായിരുന്നു.
പരപ്പനങ്ങാടി: ഇറച്ചി വാങ്ങാനെത്തിയ യുവാവ് കടയുടമയുടെ അടിയേറ്റ് വീണ് തല്‍ക്ഷണം മരിച്ച സംഭവത്തില്‍ പതിനൊന്നു മാസത്തിന് ശേഷം പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കടലുണ്ടി നഗരത്തില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മുസ്തഫ (40) കൊല്ലപ്പെട്ട കേസില്‍ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന് പിറകില്‍ ആട്ടിറച്ചി കച്ചവടം നടത്തുന്ന വള്ളിക്കുന്ന് സ്വദേശി നാലകത്ത് സലീമിനെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ഇറച്ചി വാങ്ങാന്‍ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലീമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും സലീം മുസ്തഫയെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ മുസ്തഫ തത്ക്ഷണം മരിച്ചു. എന്നാല്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസിന്റെ നടപടികള്‍ പ്രതിക്ക് സഹായകമായ വിധത്തിലായിരുന്നെന്നും മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനാണ് പലരും ചേര്‍ന്ന് ശ്രമം നടത്തിയതെന്നും മുസ്തഫയുടെ വിധവ ജസീന പറഞ്ഞു.
ഇതോടെ ജസീന മലപ്പുറം എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. എസ് പിയുടെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡി.വൈ. എസ്. പി. നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
നെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMT