Latest News

എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 275 ആയി; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍,മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎന്‍ ഏജന്‍സികള്‍

എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 275 ആയി;  നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍,മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎന്‍ ഏജന്‍സികള്‍
X

ആഡിസ് അബാബ: എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 275 ആയി. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു. ആദ്യം ഉണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

തെക്കന്‍ എത്യോപ്യയിലെ പര്‍വ്വത പ്രദേശമായ ഗാഫയിലെ കെന്‍ഷോഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് പെയ്ത ശക്തമായ മഴയാണ് അപകടത്തിന് കാരണം. ഞായറാഴ്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലില്‍ നാല് വീടുകളോളം മണ്ണിനടിയില്‍ പെട്ട് പോവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയില്‍ പെട്ടു. നിലവില്‍ എത്ര പേര്‍ മണ്ണിനടിയിലാണെന്ന് വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

Next Story

RELATED STORIES

Share it