Latest News

ഫാത്തിമ ലത്തീഫിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഫാത്തിമ ലത്തീഫിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി
X

ചെന്നൈ: മദ്രാസ് ഐഐടിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പാണ് കേസ് സിബിഐ ഏറ്റടുത്തത്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഫാത്തിമയുടെത് അസ്വാഭാവിക മരണമാണെന്നും ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഫാത്തിമയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് കുടുംബം ഈ ആഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ലോക്കല്‍ പോലിസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ നശിപ്പിച്ചതിനാല്‍ സത്യസന്ധമായ അന്വേഷണം നടക്കുമോയെന്നാണ് ആശങ്കയെന്നും ഈ സാഹചര്യത്തിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.


Next Story

RELATED STORIES

Share it