- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി ധ്വംസനം: എറണാകുളം ജില്ലയില്‍ ഡിസംബര്‍ 6 ന് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ
'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി എറണാകുളം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് അറിയിച്ചു
കൊച്ചി:നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി എറണാകുളം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് അറിയിച്ചു.
ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ട്. 1949 ല്‍ പള്ളിക്കുള്ളില്‍ അനധികൃത വിഗ്രഹം വെച്ചതും മസ്ജിദിന്റെ ഭൂമിയില്‍ ശിലാന്യാസം നടത്തിയതും പിന്നീട് പട്ടാപ്പകല്‍ സായുധ അക്രമികള്‍ പള്ളി തട്ടിത്തകര്‍ത്തതും മസ്ജിദിന്റെ ഭൂമി അന്യായമായി അക്രമികള്‍ക്കു തന്നെ വിട്ടു കൊടുത്തതു വരെയുള്ള നീണ്ട ചരിത്രം നീതി നിഷേധത്തിന്റേതാണ്. മസ്ജിദിന്റെ ഭൂമിയില്‍ അനധികൃത നിര്‍മാണം നടക്കുകയാണ്. പള്ളി തകര്‍ത്ത അക്രമികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാരത്തിന് മസ്ജിദ് ധ്വംസനം എന്നും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് പറഞ്ഞു.
യുപി തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വീണ്ടും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനു നേരേ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിനു തന്നെ ഷാഹി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ആ പ്രഖ്യാപനത്തിന് പിന്തുണയുമായി യുപി ഉപ മുഖ്യമന്ത്രി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബാബരി ധ്വംസനമെന്ന അനീതി നേടിയ വിജയമാണ് അക്രമികള്‍ക്ക് ഊര്‍ജ്ജമായതെന്നും നീതിയുടെ പുനസ്ഥാപനത്തിന് രാജ്യസ്‌നേഹികളായ മുഴുവന്‍ പൗരന്മാരും പോരാട്ടത്തിന് തയ്യാറാവണമെന്നും കെ എം ലത്തീഫ് പറഞ്ഞു
ഡിസംബര്‍ ആറിന് വൈകിട്ട് നാലിന് കോതമംഗലത്ത് നടക്കുന്ന ധര്‍ണ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റൈഹാനത്ത് ടീച്ചര്‍ (പെരുമ്പാവൂര്‍), സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് (കുന്നത്തുനാട് ), സംസ്ഥാന സമിതി അംഗങ്ങളായ ശശി പഞ്ചവടി (കളമശ്ശേരി), വി എം ഫൈസല്‍ (ആലുവ), ജില്ലാ ഭാരവാഹികളായ കെ എം ലത്തീഫ് (തൃക്കാക്കര) ഷെമീര്‍ മാഞ്ഞാലി (വൈപ്പിന്‍), നിമ്മി നൗഷാദ് (തൃപ്പൂണിത്തുറ), നാസര്‍ എളമന (പറവൂര്‍), അജ്മല്‍ കെ മുജീബ് (അങ്കമാലി), ബാബു വേങ്ങൂര്‍ (കൊച്ചി ), കെ എ മുഹമ്മദ് ഷെമീര്‍ (പിറവം), ഫസല്‍ റഹ്മാന്‍ (എറണാകുളം), സുധീര്‍ ഏലൂക്കര (മൂവാറ്റുപുഴ) എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണകള്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ മണ്ഡലം നേതാക്കള്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
RELATED STORIES
സ്വകാര്യ ചടങ്ങുകള്ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില് വിവിധയിടങ്ങളില് ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി...
5 Nov 2024 9:03 AM GMTയുപി സര്ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT