Latest News

രാജമല ദുരന്തം: തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്

രാജമല ദുരന്തം: തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്
X

ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. പരമാവധി തിരച്ചില്‍ നടത്തിയെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. തിരച്ചില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് മൂന്നാറില്‍ പതിനൊന്ന് മണിക്ക് യോഗം ചേരും.

കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുക.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്ന് കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബങ്ക് മേഖലയിലുമാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം തിരച്ചിലിനിടെ വനത്തില്‍ കടുവയുടെ സാനിധ്യം കണ്ടതോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ച 65 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂര്‍ത്തിയായി.




Next Story

RELATED STORIES

Share it