Latest News

ഡൽഹിയിലെ മലിനീകരണം അതിഗുരുതരം; സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം

ഡൽഹിയിലെ മലിനീകരണം അതിഗുരുതരം; സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം
X

ന്യൂഡൽഹി: വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ സർക്കാർ. സർക്കാർ സർവീസിലെ 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റിൽ യോഗം ചേരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.

ഡൽഹിയിലെ വായു മലിനീകരണത്തിന്റെ അളവ് അതീവ ഗുരുതരമായ രീതിയിലാണ്. പല മേഖലകളിലും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) സ്ഥിരമായി 450-ന് മുകളിലാണ്.ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌(സിപിസിബി) രേഖ പ്രകാരം ഇന്ത്യാ ഗേറ്റ്‌, ആർ കെ പുരം, മന്ദിർ മാർഗ്‌, ദ്വാരക സെക്ടർ എട്ട്‌ തുടങ്ങിയ മേഖലകളിൽ വായു നിലവാര സൂചിക 1000 ആയി. രാജ്യതലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 500 കടന്നു.

അതേസമയം, രാജ്യാന്തര വായു ഗുണനിലവാര ആപ്പ്‌ ' ഐക്യുഎയർ' ഡൽഹിയിൽ രേഖപ്പെടുത്തിയ സൂചിക 1,600 ആണ്‌. സൂചിക 500 കടന്നാൽ സ്ഥിതി അപായകരമാണ്‌. കഫക്കെട്ട്‌, ശ്വാസതടസ്സം എന്നിവ ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഡൽഹി സർവകലാശാലയും ജെഎൻയുവും ഓൺലൈൻ ക്ലാസുകളിലേയ്‌ക്ക്‌ മാറി.

Next Story

RELATED STORIES

Share it