- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി നിയമം, 2021: വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: മാര്‍ച്ച് അവസാനവാരം പാസ്സാക്കിയ ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി നിയമം, 2021 തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരമായ ഉത്തരവാദിത്തങ്ങളിലും കടമകളിലും മാറ്റം വരുത്തുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം തലസ്ഥാന മേഖലാ ഭേദഗതി നിയമം ഏപ്രില്‍ 27ാം തിയ്യതിയോടെയാണ് പ്രാബല്യത്തിന് വരിക.
പുതിയ നിയമമനുസരിച്ച് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ദേശീയ തലസ്ഥാനത്തിന്റെ അധിപനാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ പാസ്സാക്കുമ്പോള്‍ ലഫ്. ഗവര്‍ണറുടെ അനുമതി തേടണമെന്നാണ് ഭേദഗതി ചെയ്യപ്പെട്ട നിയമത്തില്‍ അനുശ്ശാസിക്കുന്നത്. കൃഷി, വിദ്യാഭ്യാസം, വനം, ഗതാഗതം തുടങ്ങിയ സംസ്ഥാന പട്ടികയില്‍ പെട്ട വിഷയത്തില്‍ നിയമം പാസ്സാക്കണമെങ്കില്‍ പോലും ലഫ്. ഗവര്‍ണരുടെ അനുമതി തേടേണ്ടിവരും.
തലസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രതിവിധി തേടുന്നതിനായാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും എങ്കിലും ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തെ ഇല്ലാതാക്കുകയില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അതെങ്ങനെയാണെന്ന് വിശദീകരിച്ചിട്ടില്ല.
എക്‌സിക്യൂട്ടിവും ലെജിസ്‌ള്രേച്ചറും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനാണ് ശ്രമമെന്നും ഡല്‍ഹിയില്‍ വിവിധ പദ്ധതികള്‍ എളുപ്പത്തില്‍ നടപ്പില്‍ വരുത്താന്‍ പുതിയ നിയമം സഹായിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാര്‍ നോമിനിയായ ലഫ്നന്റ് ഗവര്‍ണറുടെ അനുമതി ആവശ്യപ്പെടുന്നതാണ് പുതുതായി പാസ്സാക്കിയ ബില്ല്. ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണറുടേയും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കൃത്യമായി വിഭജിക്കുന്നതാണ് ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. മാര്‍ച്ച് അവസാന ആഴ്ചയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
സര്‍ക്കാര്‍ എന്ന വാക്കിനെ ബില്ല് നിര്‍വചിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമവും ലെഫ്റ്റ്നെന്റ് ഗവര്‍ണറുടെ അധികാരപരിധിയും എപ്പോഴും വലിയ വിവാദമാകാറുണ്ട്. ഈ വിവാദത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള ശ്രമമാണെന്ന് ബില്ലവതരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ വാദിച്ചു. പുതിയ ബില്ലനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ ലഫ്റ്റ്നന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. നേരത്തെ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച നിയമമനുസരിച്ച് ക്രമസമാധാനപാലനം, ഭൂമി എന്നിവയിലൊഴിച്ച് ലഫ്റ്റ്നെന്റ് ഗവര്‍ണറുടെ അഭിപ്രായമാരായേണ്ട ആവശ്യമില്ല.
RELATED STORIES
'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMTലോറന്‍സ് ബിഷ്ണോയിയുടെ ടീഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്;...
5 Nov 2024 5:57 AM GMT