Latest News

ഡല്‍ഹിയില്‍ ഒക്ടോബറിലേത് 58 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ്

ഡല്‍ഹിയില്‍ ഒക്ടോബറിലേത് 58 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ്
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 58 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണ് ഒക്ടോബര്‍ മാസമുണ്ടായതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ താപനില 17.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 1962 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനില 16.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഒക്ടോബറില്‍ ഡല്‍ഹിയിലെ ശരാശരി താപനില 19.1 ഡിഗ്രി സെല്‍ഷ്യസാണ്. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില 12.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന താപനില 26 വര്‍ഷത്തിനിടയിലാണ്. 1994ല്‍ ആണ് ഡല്‍ഹിയില്‍ ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

ഐഎംഡി കണക്കുകള്‍ പ്രകാരം 1994 ഒക്ടോബര്‍ 31ന് ഡല്‍ഹിയില്‍ 12.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ സാധാരണ മിനിമം താപനില 15-16 ഡിഗ്രി സെല്‍ഷ്യസാണെന്ന് ഐഎംഡി അറിയിച്ചു. ക്ലൗഡ് കവറിന്റെ അഭാവമാണ് ഇത്തവണ കുറഞ്ഞ താപനിലയ്ക്ക് പ്രധാന കാരണമെന്ന് ഐഎംഡിയുടെ പ്രാദേശിക പ്രവചന കേന്ദ്രത്തിന്റെ തലവന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

ഔട്ട് ഗോയിങ് ഇന്‍ഫ്രാറെഡ് വികിരണങ്ങളില്‍ ചിലത് മേഘങ്ങളില്‍ കുടുങ്ങി അതിനെ താഴേക്ക് വികിരണം ചെയ്ത് നിലത്തെ ചൂടാക്കുന്നു. കാറ്റ് മൂടല്‍മഞ്ഞ് ഉണ്ടാക്കുന്നതിനാലും തണുപ്പ് വര്‍ധിപ്പിക്കുന്നതായി ശ്രീവാസ്തവ പറഞ്ഞു. 1937 ഒക്ടോബര്‍ 31ന് ഡല്‍ഹിയിലെ എക്കാലത്തെയും താഴ്ന്ന താപനില 9.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.




Next Story

RELATED STORIES

Share it