Latest News

ഡല്‍ഹി സംഘപരിവാര്‍ അക്രമം: നിര്‍ണായക വിവരങ്ങള്‍ പോലിസ് മറച്ചുവയ്ക്കുന്നുവെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍

ഡല്‍ഹി സംഘപരിവാര്‍ അക്രമം: നിര്‍ണായക  വിവരങ്ങള്‍ പോലിസ് മറച്ചുവയ്ക്കുന്നുവെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരി അവസാന ആഴ്ചയില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘപരിവാര്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളുടെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് മറച്ചുവയ്ക്കുന്നതായി വിവരാവകാശപ്രവര്‍ത്തകന്‍. തമിഴ്‌നാട്ടിലെ അഭിഭാഷകനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവാരാവകാശപ്രവര്‍ത്തകന്‍ എ മുഹമ്മദ് യൂസുഫ് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് വിശദവിവരങ്ങള്‍ നല്‍കാതെ പോലിസ് ഒഴിഞ്ഞുമാറിയത്. സംഘപരിവാര്‍ അക്രമത്തിന്റെയും അതിനെ പിന്തുണച്ച ഡല്‍ഹി പോലിസിന്റെയും വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമായിരുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കാതെ പോലിസ് ഒഴിഞ്ഞുമാറിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഘപരിവാര്‍ കലാപത്തില്‍ 53 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരിലും വീട് നഷ്ടപ്പെട്ടവരിലും ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു.

യൂസുഫ് ചോദിച്ച 34 ചോദ്യങ്ങളില്‍ 6 ചോദ്യങ്ങള്‍ക്കു മാത്രമാണ് ഡല്‍ഹി പോലിസ് മറുപടി നല്‍കിയത്. അതുതന്നെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തു എന്നിവയ്ക്കു മാത്രം. അറസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങള്‍ പോലും നല്‍കാന്‍ തയ്യാറായില്ല.

ഡല്‍ഹി പോലിസിലെ വിവരാവകാശ ഓഫിസര്‍ കൂടിയായ അഡി. കമ്മീഷണറാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. അതനുസരിച്ച് ജൂലൈ 22 വരെ 754 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 1,142 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 693 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അതില്‍ 171 എണ്ണം മാത്രമേ കോടതിയില്‍ എത്തിയിട്ടുള്ളൂ.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എത്ര പേര്‍ മുസ്ലിങ്ങളാണെന്നും ഹിന്ദുക്കളാണെന്നുമുള്ള വിവരം പോലിസ് നല്‍കിയില്ല. ഇത്തരം വിവരങ്ങള്‍ ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്നാണ് പോലിസിന്റെ മറുപടി.

അതീവ ക്ഷോഭജനകവും സംവേദനക്ഷമവുമായ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ അധികാരം നല്‍കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) (ജി, ജെ, എച്ച്) അനുസരിച്ചുള്ള നടപടിയെന്നാണ് വിശദീകരണം. അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ പോലും ഈ സെക്ഷന്‍ ചൂണ്ടിക്കാട്ടി പോലിസ് മറച്ചുവച്ചു.

അതേസമയം സുപ്രിം കോടതി വിധിയനുസരിച്ച് ലൈംഗിക പീഡനവും ഭീകരവാദവുമനുസരിച്ചുള്ള കേസുകളില്‍ മാത്രമേ ഇങ്ങനെ മറച്ചുവയ്ക്കാന്‍ പോലിസിന് അവകാശമുള്ളു. മറ്റെല്ലാ എഫ്‌ഐആറും വെബ്‌സൈറ്റ് അപ് ലോഡ് ചെയ്യണം. എഫ്‌ഐആര്‍ പൊതുരേഖയാണെന്ന് സുപ്രിം കോടതിയുടെ വിധിയുമുണ്ട്. വിവരങ്ങള്‍ മറച്ചുവയ്ക്കുന്ന പോലിസ് നടപടി സുപ്രിം കോടതി വിധിയ്ക്ക് എതിരാണെന്ന് യൂസുഫ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പൊട്ടിപ്പുറപ്പെട്ട സമരങ്ങളെ തച്ചുടയ്ക്കുന്നതിന്റെ ഭാഗമായാണ് സംഘപരിവാറും ഡല്‍ഹി പോലിസും സംഘമായി പ്രക്ഷോഭകരെയും മുസ്ലിം ജനതയെയും നേരിട്ടത്.

Next Story

RELATED STORIES

Share it