Latest News

എത്യോപ്യയിലും കറന്‍സി നിരോധനം: പഴയ നോട്ടുകള്‍ മാറ്റാന്‍ മൂന്നു മാസത്തെ സാവകാശം

ഈ നടപടി കുഴല്‍പ്പണം, കള്ളനോട്ടടി, അഴിമതി, സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള പരിഹാരമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

എത്യോപ്യയിലും കറന്‍സി നിരോധനം: പഴയ നോട്ടുകള്‍ മാറ്റാന്‍ മൂന്നു മാസത്തെ സാവകാശം
X

അഡിസ് അബാബ: എത്യോപ്യന്‍ സര്‍ക്കാര്‍ കറന്‍സി നിരോധനം പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയാണ് പ്രഖ്യാപനം വന്നത്. പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയ പ്രധാനമന്ത്രി അബി അഹമ്മദ്, ഈ നടപടി കുഴല്‍പ്പണം, കള്ളനോട്ടടി, അഴിമതി, സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള പരിഹാരമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ നോട്ടുകളുടെ വിതരണം ആരംഭിക്കാന്‍ അദ്ദേഹം ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

കറന്‍സി നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും ബാങ്കുകള്‍ വഴി പഴയ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ മൂന്ന് മാസത്തെ സാവകാശം സര്‍ക്കാര്‍ അനുവദിച്ചു. 100, 50, 10 വിഭാഗങ്ങളുടെ നോട്ടുകള്‍ മൂന്ന് മാസത്തിന് ശേഷം റദ്ദാക്കപ്പെടും, കാരണം അവ പുതിയ നോട്ടുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. മികച്ച രൂപകല്‍പ്പന, സുരക്ഷാ സവിശേഷതകള്‍, പേപ്പറിന്റെ ഗുണനിലവാരം എന്നിവയുള്ള പുതിയ കറന്‍സിക്ക് കൂടുതല്‍ ദീര്‍ഘായുസ്സ് ലഭിക്കുമെന്നും കള്ളനോട്ടടി അവസാനിക്കുമെന്നും അബി അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it