Latest News

ഡെങ്കിപ്പനി: ഫിറോസാബാദില്‍ മരിച്ചവരുടെ എണ്ണം 51ആയി

ഡെങ്കിപ്പനി: ഫിറോസാബാദില്‍ മരിച്ചവരുടെ എണ്ണം 51ആയി
X

ഫിറോസാബാദ്: യുപിയിലെ ഫിറോസാബാദില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനേശ് കുമാര്‍ പ്രേമി അറിയിച്ചു.

ജനങ്ങള്‍ പരിസര ശുചിത്വം പാലിക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൂളറുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. പനി അനുഭവപ്പെട്ടാല്‍ പെട്ടെന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഏകദേശം 475 പേര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. അതില്‍ 62 പേരെ പ്രത്യേക കെട്ടിടത്തിലാക്കിയിരിക്കുകയാണ്.

ഡെങ്കി പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നേരിട്ട് പരിശോധന നടത്തി. ഡോര്‍ ടു ഡോര്‍ കാംപയിനും നടത്തുന്നുണ്ട്.

പ്രദേശത്ത് പലയിടങ്ങളിലും ഡങ്കി പരത്തുന്ന കൊതുകുകളുടെ ലാര്‍വ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികള്‍ കൂടുതല്‍ മരിച്ച ഫിറോസാബാദിലെ മെഡിക്കല്‍ ഓഫിസറെ മുഖ്യമന്ത്രി നേരിട്ട് സ്ഥലം മാറ്റി.

ഡെങ്കി പടരുന്ന മഥുര, മെയ്ന്‍പുരി എന്നിവടങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

Next Story

RELATED STORIES

Share it