Latest News

വെട്ടിമാറ്റിയിട്ടും കലിയടങ്ങാതെ! ; എമ്പുരാന്‍ സിനിമക്കെതിരേ വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

വെട്ടിമാറ്റിയിട്ടും കലിയടങ്ങാതെ! ; എമ്പുരാന്‍ സിനിമക്കെതിരേ വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍
X

ന്യൂഡല്‍ഹി: എമ്പുരാന്‍ സിനിമക്കെതിരേ വീണ്ടും വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഓര്‍ഗനൈസര്‍ ലേഖനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. വീണ്ടും എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നാണ് ലേഖനത്തില്‍ പരാമര്‍ശം. മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നും ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നു. ദേശവിരുദ്ധതയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്.

വിവാദങ്ങള്‍ക്ക് പിന്നാലെ എമ്പുരാനില്‍ 24 ഭാഗങ്ങളിലാണ് മാറ്റംവരുത്തിയത്. മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരമാര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തു.

നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആര്‍എസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്തെ ഭരണകൂടത്തെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it