- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
മെഡിക്കല്‍ കോളജുകളില്‍ വിപുലമായ സംവിധാനം

തിരുവനന്തപുരം: യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുക്രെയ്നില്‍ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലെ കണ്ട്രോള് റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്ട്രോള് റൂമില്‍ ബന്ധപ്പെടേണ്ടതാണ്. കൊവിഡ് ഐസിയുവിലും നോണ്‍ കൊവിഡ് ഐസിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കും. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പരിശോധിക്കും. ആവശ്യമായവര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും നല്‍കും. കൗണ്‍സിലിങ് ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്കും നേരിട്ടെത്തുന്നവര്‍ക്കും മെഡിക്കല്‍ കോളജുകള്‍ വഴി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടം; അഞ്ചു മരണങ്ങളും വിദഗ്ധ സംഘം...
3 May 2025 9:51 AMആശമാര്ക്കെതിരേ വീണ്ടും അവഹേളനവുമായി മന്ത്രി വീണാ ജോര്‍ജ്
8 March 2025 6:04 AMഎം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ്...
19 Sep 2024 2:28 PMആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു
31 July 2024 4:21 AMഉരുൾപൊട്ടൽ; ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി...
30 July 2024 7:27 AM
മാണിയൂര്‍ അഹ്മദ് ഖാസിമി ഉസ്താദിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
23 Jun 2025 6:06 AMജയം ഉറപ്പിച്ച് യൂ ഡി എഫ് 10500 വോട്ട് ലീഡ്
23 Jun 2025 6:00 AMപി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AMആര്യാടന് ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു
23 Jun 2025 4:24 AMആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AMഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM