Latest News

അധ്യാപകര്‍ക്കെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് മതിയെന്ന് ഡിജിപി

അധ്യാപകര്‍ക്കെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് മതിയെന്ന് ഡിജിപി
X

തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരായ പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി മാത്രമേ കേസെടുക്കാവൂയെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹേബ്. പ്രാഥമികാന്വേഷണം നടക്കുന്ന കാലയളവില്‍ അധ്യാപകരെ അറസ്റ്റുചെയ്യരുതെന്നും ഡിജിപി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ നല്‍കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണത്തിനുശേഷം തുടര്‍നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് പുതിയ സര്‍ക്കുലര്‍. മൂന്നുവര്‍ഷംമുതല്‍ ഏഴുവര്‍ഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റങ്ങള്‍ ആരോപിച്ച് പരാതി ലഭിച്ചാല്‍ ഡിവൈഎസ്പിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്തണം. പ്രഥമദൃഷ്ട്യാതന്നെ കേസ് നിലനില്‍ക്കുമെന്നുകണ്ടാല്‍ തുടര്‍നടപടികളിലേക്ക് നീങ്ങാം. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it