Latest News

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാനാവില്ല; ജോലിക്ക് പാസ് നിര്‍ബന്ധമെന്നും ഡിജിപി

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാനാവില്ല; ജോലിക്ക് പാസ് നിര്‍ബന്ധമെന്നും ഡിജിപി
X

തിരുവനന്തപുരം: അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാനാവില്ലെന്ന് ഡിജിപി. നാളെ മുതല്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കേണ്ടിവരും. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ് മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂട്ടിക്കിറങ്ങുന്ന പോലിസുകാര്‍ക്ക് സുരക്ഷ ഒരുക്കും. പോലിസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കൊണ്ടുപോകേണ്ടത് ഉടമയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാസില്ലാതെ ഒരാള്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൊഴിലാളികള്‍, അവശ്യസര്‍വീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. പക്ഷേ പോലിസ് പാസ് കൈയ്യില്‍ കരുതുകയും വേണം. pass.bsafe.kerala.gov.in എന്ന വിലാസത്തിലാണ് പാസിന് അപേക്ഷിക്കേണ്ടത്.

Next Story

RELATED STORIES

Share it