Latest News

ധാരാവിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്; പ്രദേശത്ത് ആകെ രോഗബാധിതരുടെ എണ്ണം 916

ധാരാവിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്; പ്രദേശത്ത് ആകെ രോഗബാധിതരുടെ എണ്ണം 916
X

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ പ്രദേശങ്ങളിലൊന്നായ ധാരാവിയില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിഹാമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കുന്ന കണക്കനുസരിച്ച് ഇതുവരെ ഈ പ്രദേശത്ത് 916 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 29 പേര്‍ മരിച്ചു.

രാജ്യത്തെയെന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ധാരാവി.

90 അടി റോഡ്, അബുബക്കര്‍ ചാള്‍, ധാരാവി ക്രോസ് റോഡ്, പിവി ചൗള്‍, ധോബി ഘട്ട്, ഗൗതം ചൗള്‍, മുസ്‌ലിം നഗര്‍, ശാസ്ത്രി നഗര്‍, ധോര്‍വാഡ, കുട്ടിവാടി എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ കണ്ടെത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it