Latest News

മൂന്നു മാസത്തിനിടെ ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി

മൂന്നു മാസത്തിനിടെ ഒരു കൊവിഡ് കേസ്   പോലുമില്ലാതെ ധാരാവി
X

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ ഇന്ന് ഒരു കൊവിഡ് കേസും റിപോര്‍ട്ട് ചെയ്തില്ല. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്ന് പോകുന്നത്. രണ്ടര ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ധാരാവിയില്‍ 6.5 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നു.

ധാരാവിയില്‍ മൊത്തത്തില്‍ 6861 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോള്‍ നിലവില്‍ 13 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 7 പേര്‍ ബാക്കിയുള്ളവര്‍ വീട്ടിലുമാണ്.

Next Story

RELATED STORIES

Share it