Latest News

''കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കാതിരിക്കാന്‍ പട്ടേല്‍ ജിന്നയുമായി ഒത്തുകളിച്ചോ?''; കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ്

കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കാതിരിക്കാന്‍ പട്ടേല്‍ ജിന്നയുമായി ഒത്തുകളിച്ചോ?; കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കാരിതിക്കാന്‍ മുഹമ്മദ് അലി ജിന്നയുമായി ഒത്തുകളിച്ചുവെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സാംബിത് പാത്ര.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും തങ്ങളുടെ പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗമായ താരിഖ് ഹമീദ് കാറയുടെ ആരോപണത്തില്‍ എന്തുനിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസ്താവനയെ ഇരുവരും ഖണ്ഡിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

''രണ്ട് ദിവസം മുമ്പ് നടന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോള്‍ താരിഖ് ഹമീദ് കശ്മീരിനെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കിയതായി മാധ്യമ റിപോര്‍ട്ടുണ്ടായിരുന്നു. ജവഹര്‍ലാല്‍ കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പട്ടേല്‍, ജിന്നയുമായി ചേര്‍ന്ന് അത് തടയാന്‍ ശ്രമിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്... പട്ടേല്‍, ജിന്നയുമായി ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞത്. പട്ടേലിനെ യോഗത്തില്‍ വില്ലനായി അവതരിപ്പിച്ചു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇതിനെ വിമര്‍ശിച്ചോ''- പാത്ര ചോദിച്ചു.

''രാഹുലിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റാക്കുകയാണ് കാറയുടെ താല്‍പ്പര്യം. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ പാര്‍ട്ടിയാണെന്ന് നമുക്കറിയാം. നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകലും പണം പിടുങ്ങലുമാണ് കോണ്‍ഗ്രസ്സിന്റെ ഏക ലക്ഷ്യം. ഇത്തരമൊരു പരാമര്‍ശം നടത്തിയ കാറയെ പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയോ എന്നാണ് ബിജെപിക്ക് അറിയേണ്ടത്''- പാത്ര ചോദിച്ചു.

Next Story

RELATED STORIES

Share it