Latest News

സിഗരറ്റിന്റെ പണം ആവശ്യപ്പെട്ടത് ഇഷ്ടമായില്ല: ഉത്തരാഖണ്ഡില്‍ പോലിസുകാരന്‍ വില്പനക്കാരനെ കാറ് കയറ്റിക്കൊന്നു

സിഗരറ്റിന്റെ പണം ആവശ്യപ്പെട്ടത് ഇഷ്ടമായില്ല: ഉത്തരാഖണ്ഡില്‍ പോലിസുകാരന്‍ വില്പനക്കാരനെ കാറ് കയറ്റിക്കൊന്നു
X

ഉദ്ദം സിങ് നഗര്‍: ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗറില്‍ സിഗരറ്റ് വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ട വില്‍പ്പനക്കാരനെ പോലിസുകാരനും സുഹൃത്തുക്കളും കാറ് കയറ്റിക്കൊന്നു. യുസ് നഗറിലെ ബസ്പൂരിലെ 28 വയസ്സുള്ള കച്ചവടക്കാരനെയാണ് അതേ നഗരത്തിലെ പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളും കൂട്ടാളികളും കാറ് കയറ്റിക്കൊന്നത്. വിര്‍പ്പനക്കാരനായ ഗൗരവ് റൊഹെല്ലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ബസ്പൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പ്രവീണ്‍ കുമാറും സുഹൃത്തുക്കളുമാണ് കൊലപാതകത്തിനു പിന്നിലെന്ന് ബസ്പൂര്‍ പോലിസ് സ്‌റ്റേഷനിലെ സി ഐ ബിപ്ഷിഖ അഗര്‍വാള്‍ പറഞ്ഞു.

ഗൗരവിന്റെ ബന്ധുക്കള്‍ പോലിസ് സ്‌റ്റേഷനില്‍ പ്രതിഷേധമായി കുത്തിയിരിപ്പു നടത്തി. ഒളിവില്‍ പോയ പോലിസുകാരനെ പിടികൂടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 10.30നാണ് പോലിസുകാരനും മരുമകന്‍ ജീവന്‍ കുമാര്‍, മറ്റൊരു സുഹൃത്ത് എന്നിവര്‍ കാറില്‍ ഗൗരവിന്റെ കടയിലെത്തി സിഗരറ്റ് ആവശ്യപ്പെടുന്നത്. ഗൗരവ് പണം കൊടുത്തെങ്കിലും മൂവരും പണം നല്‍കാതെ കാറെടുത്ത് പോകാനൊരുങ്ങി. ഗൗരവ് ഉടന്‍ പണം ആവശ്യപ്പെട്ടു. ഇത് പോലിസുകാരന് ഇഷ്ടമായില്ല. അതൊരു വാര്‍ക്കുതര്‍ക്കമായി. വാക്കുതര്‍ക്കത്തില്‍ വില്‍പ്പനക്കാരനായ റൊഹല്ലയ്‌ക്കൊപ്പം സഹോദരന്‍ അജയും ചേര്‍ന്നു. അതിനിടയില്‍ പോലിസുകാരന്‍ വണ്ടിയെടുത്ത് വില്‍പ്പനക്കാരനു മുകളിലൂടെ കയറ്റിയിറക്കി.

സംഭവത്തില്‍ പോലിസ് കൊലപാതകത്തിന് കേസെടുത്തു. കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുമെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it