- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സാ വിഭാഗം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം
രോഗം വ്യാപിക്കുന്ന സാഹചര്യം ജില്ലയിലുണ്ട്. പ്രതിരോധ നടപടികളോടൊപ്പം മികച്ച ചികിത്സാ സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ പോലെ തന്നെ സ്വകാര്യമേഖലയിലെ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് പൂര്‍ണമായും സജ്ജമാവണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം. രോഗം വ്യാപിക്കുന്ന സാഹചര്യം ജില്ലയിലുണ്ട്. പ്രതിരോധ നടപടികളോടൊപ്പം മികച്ച ചികിത്സാ സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
പ്രായമായവരേയും മറ്റ് അസുഖമുള്ളവരേയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് ചികിത്സയ്ക്കും ടെസ്റ്റിനും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികള്‍ തയ്യാറാവണം. 754 കൊവിഡ് രോഗികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായിട്ടുണ്ട്. 1642 രോഗികളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മൂവായിരത്തോളം ടെസ്റ്റുകള്‍ ഇപ്പോള്‍ ദിനംപ്രതി നടക്കുന്നുണ്ട്. ഇത് 4000 ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
593 ബെഡ് സൗകര്യം കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചതായി വിവിധ ആശുപത്രി പ്രതിനിധികള്‍ അറിയിച്ചു. 399 ഐസിയു ബെഡുകള്‍ ഉള്ളതില്‍ 99 എണ്ണം കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ പങ്കെടുത്തു.
RELATED STORIES
പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ കൈപ്പറ്റി; നടന് മഹേഷ് ബാബുവിനെ...
22 April 2025 6:39 AM GMTരാംദേവിന്റെ ''സര്‍ബത്ത് ജിഹാദ്'' പരാമര്‍ശം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ...
22 April 2025 6:32 AM GMTനൂറ് രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ്; ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി
22 April 2025 6:31 AM GMTആമയൂര്‍ കൂട്ടക്കൊലക്കേസ്: റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി
22 April 2025 6:11 AM GMTപതിനഞ്ചുകാരനെ പീഡിപ്പിച്ച യുവതി പോക്സോ കേസില്‍ അറസ്റ്റില്‍;...
22 April 2025 5:31 AM GMT'സദ്ഗുരുവിന്റെ' ഇഷ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്സോ കേസ്
22 April 2025 5:25 AM GMT