- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിരോധിത സംഘടനകള്‍ക്ക് ആയുധം വിതരണം ചെയ്തു; കശ്മീരില്‍ ബിജെപി നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: മുന്‍ സര്‍പഞ്ചും ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന നേതാവിനെ നിരോധിത സംഘടനകള്‍ക്ക് ആയുധം നല്‍കാന്‍ സഹായിച്ച കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് കളമൊരുക്കുകയും ആയുധക്കടത്തില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്ത മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ ദേവിന്ദര്‍ സിങുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ ബിജെപി നേതാവായ താരിഖ് അഹമ്മദ് മിര്‍(36)നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നവീദ് മുഷ്താക്കിനെ ചോദ്യം ചെയ്യുന്നതിനിടയാലാണ് ഇയാളുടെ പങ്ക് പുറത്തുവരുന്നത്. നവീദ് ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണെന്നാണ് എന്‍ഐഎ പറയുന്നത്.
ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത സംഘങ്ങള്‍ക്ക് ഇയാളാണ് ആയുധം നല്‍കിയിരുന്നതെന്നാണ് ഷാ മൊഴി നല്‍കിയത്.
2011ല്‍ മിര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ മല്‍സരിച്ചിരുന്നു. ഇയാളുടെ വീട് കഴിഞ്ഞ ഫെബ്രുവരിയില്‍ പോലിസ് പരിശോധന നടത്തിയിരുന്നു.
മുന്‍ പോലിസുകാരനായ ദേവിന്ദര്‍ സിങ്ങിനെ നവീദ്, റഫി അഹ്മദ് റാത്തര്‍, ഇര്‍ഫാന്‍ ഷാഫി തുടങ്ങിയവര്‍ക്കൊപ്പം ജനുവരി 11നാണ് കശ്മീരിലെ കുല്‍ഗമില്‍നിന്ന് കശ്മീര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. അതേ കേസിലാണ് ഇപ്പോള്‍ ബിജെപി നേതാവ് അറസ്റ്റിലായത്. അതേസമയം ദേവിന്ദര്‍ സിങിന്റെ കേസില്‍ ഇയാള്‍ നേരിട്ടല്ല ഇടപെട്ടതെന്ന് മറ്റൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപോര്‍ട്ട് ചെയ്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇയാള്‍ ബിജെപി ചിഹ്നത്തിലല്ല മല്‍സരിച്ചതെങ്കിലും 2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സിരിച്ചുപരാജയപ്പെട്ടിരുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുടുക്കിയത് ദേവീന്ദര്‍ സിങ്ങാണെന്ന് ആരോപണമുണ്ടായിരുന്നു. 2018ല്‍ ഇയാള്‍ക്ക് ധീരതക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. riq Ahmed Mir unsuccessfully contested the 2014 general Assembly elections in J&K from Wachi constituency in South Kashmir on a BJP ticket.
Screenshot of his afffidavit on EC's website. pic.twitter.com/IkdceYTpjG
— Vijaita Singh (@vijaita) May 1, 2020
RELATED STORIES
തുണിയില്ലാ ചാട്ടങ്ങള്ക്ക് മുന്നില് സമൂഹം അപമാനിക്കപ്പെടുന്നു;...
21 May 2025 10:00 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോക്ക് ക്ലബ്ബ് ഫുട്ബോള് ലോകകപ്പ് കളിക്കാന്...
21 May 2025 9:30 AM GMTഏയ്ഞ്ചല് ഡി മരിയ ക്ലബ്ബ് ഫുട്ബോളില് നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMTഛത്തീസ്ഗഡില് ഏറ്റുമുട്ടല്; 26 മാവോവാദികളെ വധിച്ചു;...
21 May 2025 8:39 AM GMTശബരിമല തീര്ഥാടക ഷോക്കേറ്റ് മരിച്ച സംഭവം, ഗുരുതര സുരക്ഷാ വീഴ്ച;...
21 May 2025 7:49 AM GMTമാനന്തവാടി റൂസ കോളേജ് ; സംസ്ഥാന സര്ക്കാര് തുടരുന്ന കബളിപ്പിക്കല്...
21 May 2025 7:46 AM GMT