Latest News

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയില്ലെങ്കില്‍ ഫണ്ട് തരില്ലെന്ന് കേന്ദ്രം; പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെ

ത്രിഭാഷാ നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നടപടികള്‍ ശക്തമായി എതിര്‍ക്കുമെന്നും ഡിഎംകെ

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയില്ലെങ്കില്‍ ഫണ്ട് തരില്ലെന്ന് കേന്ദ്രം; പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെ
X

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയില്ലെങ്കില്‍ ഫണ്ട് തരില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ഡിഎംകെ. ഫെബ്രുവരി 18 ന് ഡിഎംകെ നേതാക്കളും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിഎംകെ അറിയിച്ചു.

' ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്നതുവരെ കേന്ദ്രം തമിഴ്നാടിന്റെ വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഭീഷണിപ്പെടുത്തുകയാണ്. തമിഴ്നാടിന് ഫണ്ട് അനുവദിക്കുന്നതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പക്ഷപാതം കാണിക്കുന്നു, സംസ്ഥാനത്തിനുള്ള പദ്ധതികള്‍ അവര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ്,' ഡിഎംകെ പത്രക്കുറിപ്പില്‍ പറഞ്ഞു.

യുജിസി വഴി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചെന്നും ഡിഎംകെ വിമര്‍ശിച്ചു. കൂടാതെ, 'ദ്രാവിഡ-തമിഴ്' വിദ്വേഷം ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ നടപടികളും ത്രിഭാഷാ നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നടപടികളും ശക്തമായി എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it