Latest News

അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നത് വിസ്മരിക്കരുത്: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

അഭിപ്രായ സ്വാതന്ത്ര്യത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നത് വിസ്മരിക്കരുത്: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
X

ഒട്ടാവ: അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും അതിന്റെ പേരില്‍ ചില സമുദായങ്ങളെ അനിയന്ത്രിതമായും അനാവശ്യമായും ഉപദ്രവിക്കരുതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഫ്രാന്‍സിലെ ചാര്‍ലി ഹെബ്‌ഡോ മാസിക മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ വരച്ചത് സംബന്ധിച്ച ചോദ്യത്തിനാണ് കനേഡിയന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നാം എല്ലായ്‌പ്പോഴും സംരക്ഷിക്കും. പക്ഷേ മറ്റുള്ളവരോട് ബഹുമാനത്തോടെ പ്രവര്‍ത്തിക്കാനും അവരെ അനാവശ്യമായി പരിക്കേല്‍പ്പിക്കാതിരിക്കാനും നാം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'നമ്മുടേതുപോലുള്ള ഒരു ബഹുസ്വരവും വൈവിധ്യപൂര്‍ണ്ണവും ആദരണീയവുമായ ഒരു സമൂഹത്തില്‍, നമ്മുടെ വാക്കുകളുടെ സ്വാധീനത്തെക്കുറിച്ചും മറ്റുള്ളവരുടെ മേലുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ചും ഇപ്പോഴും വലിയ വിവേചനം അനുഭവിക്കുന്ന ഒരു സമൂഹത്തെയും ജനവിഭാഗത്തെയും കുറിച്ചും തിരിച്ചറിയേണ്ടതുണ്ട്.

അതേസമയം, സങ്കീര്‍ണ്ണമായ ഈ സംഭാഷണങ്ങള്‍ ഉത്തരവാദിത്തത്തോടെ നടത്തുന്നതിന് സമൂഹം ഈ വിഷയങ്ങളില്‍ ഒരു പൊതുചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ അടുത്തിടെ നടന്ന 'ഭയങ്കരവും ഭയാനകവുമായ' തീവ്രവാദ ആക്രമണങ്ങളെ അപലപിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it