Latest News

നവജാത ശിശുവിൻ്റെ ശരീരത്തിൽ ബിസിജി എടുക്കുന്നതിനിടെ സൂചി കുടുങ്ങി

നവജാത ശിശുവിൻ്റെ ശരീരത്തിൽ  ബിസിജി എടുക്കുന്നതിനിടെ സൂചി കുടുങ്ങി
X

കണ്ണൂർ: നവജാത ശിശുവിൻ്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് ബിസിജിക്കിടെ കുത്തിയ സൂചി. പെരിങ്ങോം നിവാസികളായ കെ ആർ രേവതിയുടെയും ശ്രീജൻ്റെയും 28 ദിവസം പ്രായമായ കുഞ്ഞിൻ്റെ ശരീരത്തിൽ നിന്നുമാണ് സൂചി പുറത്തെടുത്തത്.

പ്രസവശേഷം വീട്ടിലെത്തിയ കുഞ്ഞിൻ്റെ ശരീരത്തിൽ പഴുപ്പും അസ്വസ്തതയും അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു. ഇവിടെ തന്നെയായിരുന്നു ഇവർ കുഞ്ഞിന് ജന്മം നൽകിയത്. 14 ദിവസത്തിനു ശേഷം ആശുപത്രിയിൽ വരണമെന്ന് ഡോക്ടർ അറിയിച്ചിരുന്നെന്നും അതു കൊണ്ടാണ് തിരികെ അവിടെ തന്നെ പോയതെന്നും ദമ്പതികൾ പറയുന്നു. എന്നാൽ ആൻ്റിബയോട്ടിക്കുകൾ കഴിച്ചിട്ടും കുട്ടി കരച്ചിൽ നിർത്താത്തതിനെ തുടർന്ന് ഇവർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോവുകയായിരുന്നു. ഇവിടെ നിന്നാണ് കുഞ്ഞിൻ്റെ തുടയിൽ സൂചി കുടുങ്ങിയതായി കാണുന്നത്.

സംഭവത്തിൽ മാതാപിതാക്കൾ കണ്ണൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരേ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കണ്ണൂർ മെഡിക്കൽ കോളജ് സൂപ്രണ്ട് സുദീപ് പറഞ്ഞു

Next Story

RELATED STORIES

Share it