Latest News

മിലിട്ടന്റ് എന്ന വാക്കിന്റെ അര്‍ഥം തീവ്രവാദി എന്നാണോ ? അറിയേണ്ടതല്ലേ

ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, തുടങ്ങി പ്രമുഖ ദേശീയ മാധ്യമങ്ങളും റോയിട്ടേഴ്‌സ്‌ , ബിബിസി, അല്‍ ജസീറ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം സൈന്യത്തിനെതിരേ പോരാടുന്നവരെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ സായുധര്‍ എന്നതിന്റെ ഇംഗ്ലീഷ് പദമായ മിലിട്ടന്റ്‌സ് എന്നാണ് ഉപയോഗിക്കുന്നത്

മിലിട്ടന്റ് എന്ന വാക്കിന്റെ അര്‍ഥം തീവ്രവാദി എന്നാണോ ? അറിയേണ്ടതല്ലേ
X

കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ദേശീയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രയോഗിക്കാറുള്ള പദമാണ് മിലിട്ടന്റ് എന്നത്. ഇത് മലയാള മാധ്യമങ്ങള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ തീവ്രവാദി എന്ന പ്രയോഗത്തിലേക്കാണ് മാറ്റുന്നത്. യഥാര്‍ഥത്തില്‍ മിലിട്ടന്റ് എന്ന വാക്കിന്റെ നേരര്‍ഥം സായുധന്‍ എന്നാണ്. ടെററിസ്റ്റ് എന്ന വാക്കിന്റെ അര്‍ഥമാണ് തീവ്രവാദി എന്നത്.

ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, തുടങ്ങി പ്രമുഖ ദേശീയ മാധ്യമങ്ങളും, റോയിട്ടേഴ്‌സ്‌ , ബിബിസി, അല്‍ ജസീറ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം സൈന്യത്തിനെതിരേ പോരാടുന്നവരെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ സായുധര്‍ എന്നതിന്റെ ഇംഗ്ലീഷ് പദമായ മിലിട്ടന്റ്‌സ് എന്നാണ് ഉപയോഗിക്കുന്നത്

മിലിട്ടന്റ് എന്നതിന് ഓക്‌സഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്‌നറി നല്‍കുന്ന വിശദീകരണം 'ലക്ഷ്യങ്ങള്‍ നേടാന്‍, പ്രത്യേകിച്ച് സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റം നേടാന്‍ നിര്‍ബന്ധിതമോ ശക്തമോ ആയ സമ്മര്‍ദ്ദം ഉപയോഗിക്കുന്ന, അല്ലെങ്കില്‍ ഉപയോഗിക്കാന്‍ തയ്യാറായ ഒരു വ്യക്തി എന്നാണ്.' കശ്മീരിലോ, മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേ സൈന്യവുമായി ഏറ്റുമുട്ടല്‍ നടന്ന സംഭവങ്ങളിലെല്ലാം മിലിട്ടന്റ് എന്ന പദപ്രയോഗമാണ് രാജ്യത്തെ മിക്ക ദേശീയ മാധ്യമങ്ങളും നടത്തിയിട്ടുള്ളത്. എന്നാല്‍, ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക്‌സ് ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ തീവ്രവാദി എന്നര്‍ഥം വരുന്ന ടെററിസ്റ്റ് എന്നാണ് ഉപയോഗിക്കാറുള്ളത്.

സിപിഐ തലവന്‍ സുധാകര്‍ റെഡ്ഡിയുടെ അഭിപ്രായപ്രകാരം 'ഭരണകൂടത്തിന്റെ നിര്‍വചിക്കപ്പെട്ട അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അന്യതാബോധവും അസന്തുഷ്ടിയും പ്രകടിപ്പിക്കുന്നവരാണ് മിലിട്ടന്റ്‌സ് അഥവാ സായുധര്‍. എന്നാല്‍ ഇന്ത്യയില്‍ വേര്‍പെട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ് തീവ്രവാദികള്‍ എന്നാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിപ്രായപ്പെട്ടത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് മിലിട്ടന്റും ടെററിസ്റ്റും എന്നാണ് ഡിഫ്്‌റന്‍സ് ബിറ്റ്‌വീന്‍. നെറ്റ് എന്ന വെബ് സൈറ്റ് വ്യക്തമാക്കുന്നത്. ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നതിനോ ഒരു സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിനോ ഒരു തീവ്രവാദി എപ്പോഴും അക്രമാസക്തമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അവര്‍ക്ക് മനുഷ്യരോട് യാതൊരു പരിഗണനയുമില്ല. എന്നാല്‍ സായുധര്‍ എല്ലായ്‌പ്പോഴും അങ്ങിനെയല്ല എന്നാണ് ഡിഫ്റന്‍സ് ബിറ്റ്‌വീന്‍. നെറ്റ് വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it