Latest News

ഡോ.പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു

എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.ശക്തിപൂജ, പുതുശേരി കവിതകള്‍ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. 'തിളച്ചമണ്ണില്‍ കാല്‍നടയായി' ആത്മകഥയാണ്.

ഡോ.പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു
X

തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.ശക്തിപൂജ, പുതുശേരി കവിതകള്‍ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. 'തിളച്ചമണ്ണില്‍ കാല്‍നടയായി' ആത്മകഥയാണ്.

ഇടതുപക്ഷ സഹയാത്രികനായിരുന്ന പുതുശേരി വിപ്ലവ കവിയെന്ന നിലയിലും അറിയപ്പെട്ടു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. എസ്എന്‍ കോളജിലും കേരള സര്‍വകലാശാല മലയാള വിഭാഗത്തിലും അധ്യാപകനായിരുന്നു.

ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വളളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഫെലോഷിപ് അടക്കം ലഭിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it