Latest News

മാള ടൗണില്‍ കുടിവെള്ളം വന്‍തോതില്‍ പാഴാകുന്നു

മാള ടൗണില്‍ കുടിവെള്ളം വന്‍തോതില്‍ പാഴാകുന്നു
X

മാള: മാള ടൗണില്‍ കുടിവെള്ളം വന്‍തോതില്‍ പാഴായി പോയി കൊണ്ടിരിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതര്‍ക്ക് നടപടി സ്വീകരിക്കുന്നതിന് വിമുഖതയെന്ന് ആക്ഷേപം. മാള മുഹിയിദ്ധീന്‍ ജുമാ മസ്ജിദിന് സമീപത്തായുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിനടുത്താണ് മാസങ്ങളേറെയായി കുടിവെള്ളം പാഴാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈഭാഗത്ത് ബി എം ബി സി ടാറിംഗ് പൂര്‍ത്തീകരിച്ചത്. അതിന് മുന്‍പും ഇവിടെ വെള്ളം പാഴാകുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

കൊടവത്ത്കുന്ന് ടാങ്കില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വലിയ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നതെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ വെള്ളം പാഴാകുന്നതോടൊപ്പം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവിടേയുള്ള ഓട്ടോറിക്ഷക്കാരുടെയും മറ്റും ദേഹത്തേക്കും വാഹനങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം തെറിക്കുന്നുണ്ട്. ഇനി ഈ പ്രശ്‌നം പരിഹരിക്കാനായി റോഡ് പൊളിക്കുന്നതിലൂടെ അതിന്റെ ദുരിതങ്ങളും ഇവിടേയള്ളവര്‍ അനുഭവിക്കേണ്ടതായി വരും.

വടമ സെന്ററിന് പടിഞ്ഞാറു ഭാഗം രണ്ടാഴ്ചയിലധികമായി കൂടിവെള്ളം ലഭിച്ചിട്ട്. രണ്ടു മാസംമുമ്പ് എട്ടോ ഒന്‍പതോ ദിവസത്തിനുള്ളില്‍ കുടിവെള്ളം വന്നിരുന്നതാണ്. കുടിക്കാനും കുളിക്കാനും ചാലക്കുടി പുഴയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ചുമതലക്കാരനെ വിളിക്കുമ്പോള്‍ പൈപ്പുപൊട്ടി എന്ന മറുപടിയാണ് കേള്‍ക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തുകാര്‍ക്കിപ്പോള്‍ ജലനിധി പദ്ധതി വഴിയാണ് വെള്ളം ലഭിക്കുന്നത്. ജലനിധി പദ്ധതി അവസാനിപ്പിച്ച് വാട്ടര്‍ അതോറിറ്റിവഴി വെള്ളം ലഭിച്ചാല്‍മതിയെന്നാണ് നാട്ടുകാര്‍പറയുന്നത്. കാരണം അങ്ങിനെയെങ്കില്‍ പണ്ടുണ്ടായിരുന്ന പോലെ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം കിട്ടുമായിരുന്നുമെന്നുമാണവര്‍ പറയുന്നത്.

Next Story

RELATED STORIES

Share it