Latest News

മുങ്ങല്‍ പരിശീലനത്തിനിടെ തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

അസിസ്റ്റന്‍ഡ് കമാന്‍ഡന്റും ഡല്‍ഹി നരേല സ്വദേശിയുമായ മോഹിത് ദലാല്‍ (28) ആണ് മരിച്ചത്.

മുങ്ങല്‍ പരിശീലനത്തിനിടെ തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു
X

കൊച്ചി: മുങ്ങല്‍ പരിശീലനത്തിനിടയില്‍ തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. അസിസ്റ്റന്‍ഡ് കമാന്‍ഡന്റും ഡല്‍ഹി നരേല സ്വദേശിയുമായ മോഹിത് ദലാല്‍ (28) ആണ് മരിച്ചത്. പോര്‍ട്ട് ബ്ലെയര്‍ ആസ്ഥാനമായ തീരസംരക്ഷണ സേനയുടെ കപ്പലായ രാജ്വീറില്‍ നിയമിതനായ മോഹിത് ദലാല്‍ കൊച്ചി നേവല്‍ ബേസിലെ ഡൈവിംഗ് സ്‌കൂളില്‍ മുങ്ങല്‍ പരിശീലന കോഴ്സിനിടെ ഈ മാസം15നാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ നാവികസേന ആശുപത്രിയായ സഞ്ചീവനിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ദക്ഷിണ നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ ആര്‍.ജെ.നട്കര്‍ണി, ഇന്ത്യന്‍ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം സൈനിക ബഹുമതികളോടെ സ്വദേശമായ ഡല്‍ഹി നരേലയില്‍ സംസ്‌കരിക്കും. സംഭവത്തെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അന്വേഷണം ആരംഭിച്ചു.


Next Story

RELATED STORIES

Share it