- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരി-മയക്കുമരുന്ന് വേട്ട
8 കിലോഗ്രാം കഞ്ചാവും 65 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് മണ്ണാര്‍ക്കാട്,അലനെല്ലൂര്‍,താമരശ്ശേരി സ്വദേശികള്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരി മയക്കുമരുന്ന് വേട്ട. ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയ്ക്കകത്ത് വന്‍ മയക്കു മരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയോളം നടത്തിയ രഹസ്യ അന്വേഷണത്തില്‍ എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എംഡിഎംഎ,എല്‍എസ്ഡി സ്റ്റാംപുകള്‍,കഞ്ചാവ് ,ഹെറോയിന്‍,ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ വന്‍തോതില്‍ ശേഖരിച്ചുവച്ചിരിക്കുന്ന സംഘങ്ങളെ കുറിച്ച് ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍,പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ സി കെ നൗഷാദ്,ജൂനിയര്‍ എസ്‌ഐ ഷൈലേഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പോലിസ് സംഘം മാട് റോഡില്‍ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63 )നെ അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ മുഖേന വില്‍പ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോയും പോലിസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് 65 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ മയക്കുമരുന്നുമായി അലനെല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21) പിടിയിലായത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ക്രിസ്റ്റല്‍ എംഡിഎംഎ ട്രാവല്‍ ബാഗിലൊളിപ്പിച്ചാണ് ബാംഗ്ലൂരില്‍ നിന്നു ജില്ലയിലെത്തിച്ചത്.
പാലക്കാട് ഹൈവേയില്‍ പാതായ്ക്കര വച്ചാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ ആറു കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസിനെ(33) എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടെയൊണ് പ്രതിയെ കഞ്ചാവ് സഹിതം പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ ലഹരി വില്‍പ്പന സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും ജില്ലയില്‍ അടുത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണ് പെരിന്തല്‍മണ്ണയിലേതെന്നും ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ അറിയിച്ചു.
മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ സിഐ സി അലവി, എസ്‌ഐ സി കെ നൗഷാദ്,ജൂനിയര്‍ എസ്‌ഐ എം പി ഷൈലേഷ്, എസ്‌ഐ സജീവ് കുമാര്‍, എഎസ്‌ഐ ബൈജു, എസ്‌സിപിഒ മാരായ സന്ദീപ്,ഉല്ലാസ്,രാമകൃഷ്ണല്‍,രാകേഷ്,മുഹമ്മദ് സജീര്‍,കൈലാസ്,എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
പ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി
24 Nov 2024 3:53 AM GMTകരടി കാര്‍ തകര്‍ത്തതിന് 1.20 കോടി നഷ്ടപരിഹാരം വേണമെന്ന് പരാതി;...
24 Nov 2024 3:39 AM GMTചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMT