Latest News

ലഹരി വേട്ട; ജനകീയ റെയ്ഡിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: മുസ്തഫ കൊമ്മേരി

ലഹരി വേട്ട; ജനകീയ റെയ്ഡിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മുഴുവന്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തകരേയും വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താറുള്ളത് പോലെ ലഹരിക്കെതിരേ ജനകീയ റെയ്ഡിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ലഹരി കേന്ദ്രങ്ങള്‍ ഇല്ലായ്മ ചെയ്യാനും ലഹരി വിപണനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താനും പ്രാദേശിക തല കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു.

വാര്‍ഡ് മെമ്പര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും അധ്യാപകരും നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത മേഖലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും റസിഡന്‍സ് അസോസിയേഷനുകളെയും ഉള്‍പ്പെടുത്തി ജാഗ്രത സമിതികള്‍ രൂപീകരിക്കണം. ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ റെയ്ഡിന് പോലീസ് നേതൃത്വം നല്‍കണം. ലഹരി സമ്പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it