Latest News

കുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും: മുഖ്യമന്ത്രി

കുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം:കുട്ടികളിലെ ലഹരി ഉപയോഗം നാടിനെ അസ്വസ്ഥതപ്പെടുത്തുന്ന വലിയ വിപത്തായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രവർത്തനങ്ങൾ ഒന്നു കൊണ്ടു മാത്രം ലഹരിയെ പിടിച്ചു കെട്ടാൻ ആകില്ലെന്നും അതിന് സാമൂഹികപരമായ നടപടികളും ഇടപെടലുകളും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ വിളിച്ച വിവിധ സംഘടനകളുടെ യോ​ഗത്തിൽ സംസാരിക്കുക്കവെയാണ് പ്രസ്താവന .

ലഹരി ഉപയോഗത്തിൻ്റെ കാര്യത്തിൽ കർക്കശ ന പ്രടികൾ വേണം . എവിടെ നിന്നാണോ ലഹരി എത്തുന്നത് അവിടെ നിന്നു വേണം പ്രവർത്തനങ്ങൾ തുടങ്ങാൻ. അത്തരം ഇടങ്ങൾ കണ്ടെത്തി ലഹരി മാഫിയയെ പിടി കൂടണം. കൃത്യമായ പദ്ധതിലൂടെയെ അത് സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി മാഫിയയുടെ കണ്ണി അറുക്കണം. സംസ്ഥാന അതിർത്തി കടന്ന് ലഹരി മരുന്ന് എത്തുന്നത് തടയണം. 2024ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി സൂചപ്പിച്ചു.

Next Story

RELATED STORIES

Share it