Latest News

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ രാജിവച്ചു

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ രാജിവച്ചു
X
ന്യൂഡല്‍ഹി: സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അഡ്വ. ദുഷ്യന്ത് ദവെ രാജിവച്ചു. അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി. ബാര്‍ അസോസിയേഷന്റെ കാലാവധി അവസാനിരിക്കെ വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരില്‍ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ രാജി സമര്‍പ്പിക്കുകയാണെന്ന് ദുഷ്യന്ത് ദവെ വ്യക്തമാക്കി.


എസ്‌സിബിഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി ഇതിനകം അവസാനിച്ചുവെന്നും 'ചില അഭിഭാഷകരുടെ റിസര്‍വേഷന്‍ കാരണം' ഷെഡ്യൂള്‍ അനുസരിച്ച് വെര്‍ച്വല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞേക്കില്ലെന്നും ദവെ തന്റെ ഹ്രസ്വമായ രാജി കത്തില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it