- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്താമുട്ടത്ത് ഡിവൈഎഫ്‌ഐ ആക്രമണത്തിനിരയായ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി
BY SHN7 Jan 2019 7:18 AM GMT
X
SHN7 Jan 2019 7:18 AM GMT
കോട്ടയം: പാത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തിനിരയായി പള്ളിക്കുള്ളില്‍ അഭയം തേടിയ കരോള്‍സംഘത്തിലെ ആറുകുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. സംഭവത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം സംഭവത്തില്‍ നയവിശദീകരണം നടത്തി പത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് വഷളാക്കുകയാണ് ചെയ്തതെന്നാണ് സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് എ എ റഹീമിന്റെ വിശദീകരണം. എന്നാല്‍ 13ദിവസവും കുടുംബം പള്ളിയില്‍ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലേക്ക് സമരം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയെ പ്രതിരോധത്തിലാക്കുന്നതിന് സമരം തുടരാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ഡിസംബര്‍ 23ന് രാത്രിയാണ് പാത്താമുട്ടം കുമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെയും ഇവിടത്തെ സണ്‍ഡേ സ്‌കൂള്‍ യുവജനസ്ത്രീജന സംഖ്യം എന്നിവരുടെ ആഭിമുഖ്യത്തിലുള്ള കരോള്‍ സംഘത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. തുടര്‍ന്ന് സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴുപേരെ ചിങ്ങവനം പോലിസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ കുടുംബങ്ങള്‍ക്കെതിരേ ഭീഷണിയുമായി അക്രമികള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് കരോള്‍ സംഘത്തിലെ ആറ് കുടുംബങ്ങള്‍ പള്ളിയില്‍തന്നെ അഭയം തേടിയത്.
Next Story
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്; പ്രതി നാഗ്പൂരില് പിടിയില്; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില് ആംബുലന്സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT