Latest News

ഇ ഓഫിസ്; ഇടുക്കി ജില്ലയിലെ മുഴുവന്‍ താലൂക്കുകളും കടലാസ് രഹിതമാകുന്നു

ഇ ഓഫിസ്; ഇടുക്കി ജില്ലയിലെ മുഴുവന്‍ താലൂക്കുകളും കടലാസ് രഹിതമാകുന്നു
X

കട്ടപ്പന; ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. താലുക്കുകളുടെ ഇ ഓഫിസ് സംവിധാനം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇഓഫിസ് സംവിധാനം നടപ്പാക്കി വരുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇ ഓഫിസ് സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐടി മിഷനാണ്. ജില്ലയില്‍ ഐടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും വേണ്ട സാങ്കേതിക സഹായം നല്‍കും. താലൂക്കുകളില്‍ പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലാണ് ഇഓഫീസ് സംവിധാനം സജ്ജമാക്കിയത്.

Next Story

RELATED STORIES

Share it