Latest News

രണ്ട് ഉറുമ്പുകളെ ഉള്ളിലാക്കി മുറിവ് തുന്നിക്കെട്ടിയെന്ന് ആശുപത്രിക്കെതിരേ പരാതി

രണ്ട് ഉറുമ്പുകളെ ഉള്ളിലാക്കി മുറിവ് തുന്നിക്കെട്ടിയെന്ന് ആശുപത്രിക്കെതിരേ പരാതി
X

പത്തനംതിട്ട: നെറ്റിയിലുണ്ടായ മുറിവിനൊപ്പം രണ്ടു ഉറുമ്പുകളെയും ഉള്ളിലാക്കി തുന്നിക്കെട്ടിയതായി ആശുപത്രിക്കെതിരേ പരാതി. റാന്നി സ്വദേശി സുനില്‍ എബ്രഹാമിന്റെ നെറ്റിയിലാണ് മുറിവിനൊപ്പം രണ്ട് ഉറുമ്പുകളെയും തുന്നിച്ചേര്‍ത്തത്. റാന്നി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി. പിന്നീട് ജനറല്‍ ആശുപത്രിയില്‍ എത്തി തുന്നല്‍ നീക്കി ഉറുമ്പുകളെ പുറത്തെടുക്കുകയായിരുന്നെന്നാണ് സുനില്‍ പറയുന്നത്.

രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലചുറ്റി വീണപ്പോഴാണ് സുനില്‍ എബ്രഹാമിന്റെ നെറ്റിയില്‍ മുറിവുണ്ടായത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി 7.30ഓടെ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അവിടെവെച്ച് മുറിവ് തുന്നിക്കെട്ടി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിടി സ്‌കാന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നെറ്റിയിലെ മുറിവില്‍ കുത്തിവലിക്കുന്ന വേദന തുടര്‍ച്ചയായി അനുഭവപ്പെട്ടിരുന്നതായി സുനില്‍ പറയുന്നു. ആശുപത്രിയിലെത്തി സിടി സ്‌കാന്‍ എടുത്തു. ഇതിന്റെ റിപ്പോര്‍ട്ട് വന്നപ്പോഴാണ് ഞെട്ടിപ്പോയത്. തുന്നലിട്ട മുറിവിന്റെ ഉള്ളില്‍ രണ്ട് ഉറുമ്പുകള്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it