Latest News

എമ്പുരാന്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

എമ്പുരാന്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
X

ന്യൂഡല്‍ഹി: സിനിമ നിര്‍മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിപ്പിച്ചത്. ഗോകുലം ഗോപാലന്റെ കോഴിക്കോട്ടേയും ചെന്നൈയിലേയും സ്ഥാപനങ്ങളിലും വീട്ടിലും ഇഡി റെയ്ഡ് പുരോഗമിക്കുകന്നതിനിടെയാണ് ചോദ്യം ചെയ്യല്‍

എമ്പുരാന്‍ സിനിമ വിവാദങ്ങള്‍ക്കു പിന്നാലെയാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവാണ് ഗോകുലം ഗോപാലന്‍. സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന സിനിമ ബിജെപി വൃത്തങ്ങളില്‍ നിന്നു വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സിനിമയില്‍ സംഘപരിവാറിന്റെ ക്രൂരത വെളിവാക്കുന്ന ചില ദൃശ്യങ്ങള്‍ ഒഴിവാക്കിയിരുന്നു. നിലവില്‍ ഇഡി റെയിഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it