- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹ്യപ്രതിബദ്ധത അടിസ്ഥാനമാക്കി സ്‌കൂള്‍ സിലബസ് പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സാമൂഹ്യപ്രതിബദ്ധത അധിഷ്ഠിതമായി സ്‌കൂള്‍ സിലബസുകള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ െ്രെപമറി സ്‌കൂള്‍ ചവറ സൗത്ത് സര്‍ക്കാര്‍ യു.പി.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ശാരീരികമാനസിക ആരോഗ്യം മുന്നില്‍ കണ്ട് സ്‌കൂളുകളില്‍ കളി സ്ഥലങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഇത്തരത്തിലുള്ള നവീകരണ പദ്ധതികള്‍ പലതുണ്ട്.
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അധ്യാപകരും തയ്യാറെടുക്കണം. പഠനനിലവാരം കൃത്യമായ ഇടവേളകളില്‍ പരീക്ഷകളിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് പ്രീെ്രെപമറി സ്‌കൂളുകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ചവറ യുപിഎസിലെ പ്രീ െ്രെപമറി വിഭാഗം ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ െ്രെപമറി സ്‌കൂളായി നവീകരിച്ചത്. സമഗ്ര ശിക്ഷ കേരള വഴി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ കൂടി അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കും.
സ്‌കൂളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ച ബി. ആര്‍. സിയിലെ ചിത്രകല അധ്യാപകര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. സംസ്ഥാനതല ക്വിസ് മത്സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹോപഹാരവും കൈമാറി. സ്‌കൂള്‍ കെട്ടിടത്തിലെ കോര്‍ണറുകളുടെ ഉദ്ഘാടനം വിവിധ ജനപ്രതിനിധികള്‍ നിര്‍വഹിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT