Sub Lead

യുപിയില്‍ എട്ടു വയസുകാരനെ ബലി നല്‍കി

യുപിയില്‍ എട്ടു വയസുകാരനെ ബലി നല്‍കി
X

കാണ്‍പൂര്‍: സമ്പത്ത് വര്‍ധനക്കായി എട്ടു വയസുകാരനെ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ദിവസങ്ങളായി കാണാതായ ആദര്‍ശ് എന്ന എട്ടു വയസുകാരന്റെ മൃതദേഹം നായകള്‍ കടിച്ചു വലിക്കുന്നത് കണ്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ആദര്‍ശിന്റെ അയല്‍വാസികളായ വിശ്രം, ഭാര്യ റാണി, മകന്‍ സുരേന്ദ്ര എന്നിവരാണ് സമ്പത്ത് വര്‍ധനക്കായി ബാലനെ ബലി നല്‍കിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ബാലന്റെ മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവം ആഭിചാരത്തിന്റെ ഭാഗമായുള്ള നരബലിയാണെന്നു വ്യക്തമായതായി പോലിസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ബാലനെ കാണാതിയിരുന്നു. കുടുംബക്കാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് നായകള്‍ കടിച്ചു വലിക്കുന്ന മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it