Latest News

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുകളുണ്ടെന്നും അത് കള്ള വോട്ടിന് ഇടയാക്കുമെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസില്‍ നിന്ന് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസ് ലാപ് ടോപില്‍ നിന്ന് 2.76 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഐടി ആക്ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ജോയിന്റ് ഇലക്ട്രറല്‍ ഓഫിസറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുകളുണ്ടെന്നും അത് കള്ള വോട്ടിന് ഇടയാക്കുമെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

അന്ന് രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക അനുസരിച്ച് 4.5 ലക്ഷം വോട്ടര്‍മാര്‍ക്ക് ഇരട്ട വോട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

എന്നാല്‍, രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടിക ലഭ്യമാണെന്നിരിക്കെ, ഈ വിവരങ്ങള്‍ എങ്ങനെ മോഷണമാവും എന്ന് ചോദ്യം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it