Latest News

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എസ് കെ ചാറ്റര്‍ജി തൃശൂരിലെത്തി

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എസ് കെ ചാറ്റര്‍ജി തൃശൂരിലെത്തി
X

തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ചെലവ് നിരീക്ഷകന്‍ എസ് കെ ചാറ്റര്‍ജി തൃശൂരില്‍ സന്ദര്‍ശനം നടത്തി. തൃശൂര്‍, ഒല്ലൂര്‍, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങളാണ് അദ്ദേഹത്തിന്റെ ചുമതല. ജില്ലയില്‍ നടക്കുന്ന വിവിധ പരിപാടികള്‍, അസിസ്റ്റന്റ് നിരീക്ഷകര്‍ക്കുള്ള പരിശീലനം, എം സി എം സി നടത്തിപ്പ്, പെയ്ഡ് വാര്‍ത്തകളുടെ നിരീക്ഷണം, കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെ സംബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസുമായി എസ് കെ ചാറ്റര്‍ജി ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് തിരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ട്രേറ്റില്‍ നടന്ന് വരുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം സി എം സി) ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി. പത്രദൃശ്യശ്രവ്യ മാധ്യമങ്ങളിലെ പെയ്ഡ് വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പെയ്ഡ് വാര്‍ത്തകള്‍ കണ്ടെത്താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങിലെയും അസിസ്റ്റന്റ് ചെലവ് നിരീക്ഷകരുമായി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തി. നിരീക്ഷകര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തണമെന്നും എസ് കെ ചാറ്റര്‍ജി നിര്‍ദേശിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലായി തൃശൂര്‍, ഒല്ലൂര്‍, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. 13 നിയോജകമണ്ഡലങ്ങളിലായി നാല് ചെലവ് നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it